സിഖ്‌ വിരുദ്ധ കലാപം: കേസ്‌ റദ്ദാക്കണമെന്ന്‌ സോണിയ

ന്യുയോര്‍ക്ക്‌| WEBDUNIA|
PRO
PRO
1984-ലെ സിഖ്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ ന്യുയോര്‍ക്കിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി കോടതിയെ സമീപിച്ചു. സിഖ്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതില്‍ നിന്ന്‌ അമേരിക്കയിലെ അന്വേഷണ ഏജന്‍സികളെ തടയണമെന്നും സോണിയ ആവശ്യപ്പെട്ടു.

സോണിയക്ക്‌ വേണ്ടി അഭിഭാഷകന്‍ രവി ബദ്രയാണ്‌ ഹര്‍ജി നല്‍കിയത്‌. 85 പേജോളം വരുന്ന ഹര്‍ജിയാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. 1984-ലെ കലാപവുമായി ബന്ധപ്പെട്ട്‌ സോണിയയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനക്കേസാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സിഖ്‌സ് ഫോര്‍ ജസ്‌റ്റിസ്‌ എന്ന സംഘടനയാണ്‌ കോടതിയെ സമീപിച്ചത്‌. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ ജനുവരി 23 വരെ സംഘടനയ്‌ക്ക് കോടതി സമയം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :