ഷാര്‍ജയില്‍ അനധികൃതമായി താമസിച്ച 426 പേരെ അറസ്റ്റ് ചെയ്തു

ഷാര്‍ജ| WEBDUNIA|
PRO
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഷാര്‍ജയിലെ വിവിധയിടങ്ങളില്‍വെച്ച് 426 നിയമവിരുദ്ധ താമസക്കാരെ പിടികൂടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷാര്‍ജ സിഐഡി കോല്‍ ജിഹാദ് ബിന്‍ സഹൂ അറിയിച്ചു.

മുന്‍പ് സര്‍ക്കാര്‍ പുറപ്പെടുവിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ നിയമം ലംഘിച്ചവരാണ് ഇവരില്‍ ഏറെയും. ആള്‍താമസമില്ലാത്ത വില്ലകള്‍, പണിതീരാത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേരും പിടിയിലായത്.

യാചകവൃത്തി, നിയമവിരുദ്ധ തെരുവ് കച്ചവടങ്ങള്‍, മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവചെയ്ത് ജീവിക്കുന്നവരായിരുന്നു ഇവര്‍. ക്ലീന്‍ സിറ്റി ബോധവത്കരണത്തിന്റെ ഭാഗമായി ഇങ്ങനെയുള്ളവരെ കണ്ടാല്‍ പൊതുജനം പോലീസില്‍ വിവരമറിയിക്കണമെന്നും ബിന്‍ സഹൂ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :