വെള്ളമടിച്ച് വണ്ടിയോടിച്ചാല്‍ ബരാക്ക് ഒബാമയുടെ അമ്മാവനായാലും പിടിയിലാവും! മദ്യപിച്ച് വാഹനമോടിച്ചതിന് ഒബാമയുടെ അമ്മാവന്‍ ഒന്യാംഗൊ ഒബാമ മസാച്ചുസെറ്റ്സില്‍ പൊലീസ് പിടിയിലായി.
സ്റ്റോപ് സിഗ്നല്‍ കണക്കാക്കാതെ കാറോടിച്ചു പോയ ഒന്യാംഗൊ (67) ഒരു പൊലീസ് വാഹനത്തില്‍ ഇടിച്ചു കയറുന്ന രീതിയിലാണ് വാഹനം നിര്‍ത്തിയത്. അറസ്റ്റ് ചെയ്തപ്പോള്‍ ജാമ്യത്തിനായി ആരെയെങ്കിലും വിളിക്കണോ എന്ന പൊലീസിന്റെ ചോദ്യത്തിന് “എനിക്ക് വൈറ്റ്‌ഹൌസിലേക്കാണ് വിളിക്കേണ്ടത്” എന്ന മറുപടിയാണ് നല്‍കിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഒബാമയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനാണ് ഒന്യാംഗൊ. അറസ്റ്റിനെ കുറിച്ച് വൈറ്റ്‌ഹൌസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.