വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‍ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ആകും

ലണ്ടന്‍| JOYS JOY| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (09:58 IST)
ഇന്ത്യക്കാരനായ വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‍ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ അടുത്ത പ്രസിഡന്റ് ആകും. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രാമകൃഷ്‌ണന്‍. ഡിസംബറില്‍ ആയിരിക്കും വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‍ തലസ്ഥാനം ഏറ്റെടുക്കുക. അഞ്ചു വര്‍ഷമാണ് കാലാവധി.

ശാസ്ത്രലോകത്തിലെ മഹാപ്രതിഭ ഐസക് ന്യൂട്ടണ്‍ ഇരുന്ന അതേ സ്ഥാനത്തേക്കാണ് വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടീഷ് റോയല്‍ സൊസൈറ്റി ശാസ്ത്രവളര്‍ച്ചയോടൊപ്പം നിലകൊണ്ടു തുടങ്ങിയത്.

1952 ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ആണ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ ജനിച്ചത്. എന്ന മൈക്രോ ബയോളജിസ്റ്റ് എത്തുന്നത്. റൈബോ സോമിനെക്കുറിച്ചുള്ള പഠനത്തിന് 2009ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ നേടിയിരുന്നു. കാംബ്രിഡ് സര്‍വകലാശാലയിലെ എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലാണ് രാമകൃഷ്ണന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :