വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് തിരിച്ചടി; കുടിയേറ്റമെന്നത്​ പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന് ​കോടതി

കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന്​ വീണ്ടും യു.എസ്​ അപ്പീൽ കോടതിയുടെ വിലക്ക്

DONALD TRUMP, US, AMERICA, COURT, വാഷിങ്​ടൺ, ഡൊണാള്‍ഡ്​ട്രംപ്, അമേരിക്ക, കുടിയേറ്റം
വാഷിങ്​ടൺ| സജിത്ത്| Last Updated: ചൊവ്വ, 13 ജൂണ്‍ 2017 (08:05 IST)
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്​ട്രംപിന് വീണ്ടും തിരിച്ചടി. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്​വിസ നിരോധിച്ചുകൊണ്ടുള്ള
ഉത്തരവ് വീണ്ടും യു.എസ്​ അപ്പീൽ കോടതി വിലക്കി. ട്രംപി​ന്റെ ഉത്തരവ്​ വിവേചനപരമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഒമ്പതാം സർക്യൂട്ട്​ അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്​. യാത്രാനിരോധനവുമായി ബന്ധ​പ്പെട്ട ഫെഡറൽ
കോടതി വിധിക്കെതിരെ ഹവായ്​ സംസ്​ഥാനം നൽകിയ ഹര്‍ജിയിലാണ് നടപടി.

മൂന്ന്​ ജഡ്​ജിമാരടങ്ങുന്ന ​ബെഞ്ചാണ്​ ​ഏകകണ്​ഠ തീരുമാനമെടുത്തത്. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത്​ പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന്​ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം, രാജ്യത്തേക്ക്​ വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്​കാരം വരുത്താൻ സർക്കാറിന്​ അവകാശമുണ്ടെന്നും​ കോടതി വ്യക്തമാക്കി.

ട്രംപി​ന്റെ ഉത്തരവിലെ ചില നിർദേശങ്ങൾ തടഞ്ഞുകൊണ്ട്​ കഴിഞ്ഞ മാർച്ചിൽ ഹവായിലെ ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ട്രംപിന്റെ ഈ ഉത്തരവിനെതിരെ നിരവധി കോടതികളിൽ കേസ്​ നടന്നുകൊണ്ടിരിക്കുകയാണ്​. പലതവണ ഉത്തരവിനെതിരെ കോടതികളിൽനിന്ന്​ രൂക്ഷമായ പരാമർശങ്ങളുണ്ടായിട്ടുണ്ട്​. വെർജീനിയയിലെ നാലാം സർക്യൂട്ട്​ അപ്പീൽ​ കോടതി ഈയിടെ ട്രംപി​ന്റെ ഉത്തരവ്​ തടഞ്ഞ മേരിലാൻഡ്​കോടതിവിധി ശരിവെക്കുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :