യുക്രൈയിനില്‍ റോക്കറ്റാക്രമണം: 30 പേര്‍ കൊല്ലപ്പെട്ടു

കീവ്| Joys Joy| Last Modified ഞായര്‍, 25 ജനുവരി 2015 (10:24 IST)
യുക്രൈയിനില്‍ ഉണ്ടായ റോക്കറ്റാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ യുക്രൈയിനിലെ മരിയോപോളില്‍ റഷ്യന്‍ അനുകൂല വിമതര്‍ ആണ് റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിറകില്‍ യുകൈയിന്‍ സൈന്യമാണെന്ന് വിമതര്‍ പറഞ്ഞു. ശനിയാഴ്ചവരെ മരിയോപോളില്‍ ഒരു തരത്തിലുമുള്ള ആക്രമണവും നടത്തിയിട്ടില്ലെന്നാണ് ഡോറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സ്വയം പ്ര്യാപിത ഭരണാധിപന്‍ അലക്‌സാണ്ടര്‍ സാഖര്‍ചെങ്കോ പറഞ്ഞു.

മരിയോപോളില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിമതര്‍ ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ അവകാശവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :