യു എസ്: മാനഭംഗത്തിന് വധശിക്ഷ പാടില്ല

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 26 ജൂണ്‍ 2008 (13:34 IST)
കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിന് വധ ശിക്ഷ നല്‍കുന്നത് അമേരിക്കന്‍ സുപ്രീം കോടതി വിലക്കി. കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിന് വധശിക്ഷ നല്‍കുന്ന ലൂസിയാന സംസ്ഥാന നിയമത്തിന് ഇതോടെ അവസാ‍നമായിരിക്കുയാണ്.

കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ നല്‍കുന്നതിന് അമേരിക്കയിലെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും നിയമമുണ്ടായിരുന്നു. ഇതും സുപ്രീം കോടതി വിധിയോടെ റദ്ദായിട്ടുണ്ട്. ലൂസിയാനയില്‍ അഞ്ചും എട്ടും വയസുള്ള കുട്ടികളെ മാനഭംഗപ്പെടുത്തിയതിന് വധ ശിക്ഷ നേരിടുകയായിരുന്ന രണ്ട് പേരുടെ വധശിക്ഷ ഇതോടെ ഒഴിവായി.

സുപ്രീം കോടതി നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് പുതിയ നിയമം പാസാക്കിയത്. കൊലപാതകം ചെയ്യാത്ത ആരെയും കഴിഞ്ഞ 44 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല.

മാനഭംഗം അത്യന്തം ഹീനമായ കുറ്റമാണ്. സാന്‍‌മാര്‍ഗ്ഗികമായും മാനഭംഗത്തിന് വിധേയയായ വ്യക്തിയെ സംബന്ധിച്ചും പൊതുസമൂഹത്തെ സംബന്ധിച്ചും അത് കടുത്ത കുറ്റം തന്നെയാണ്. എന്നാല്‍, ഇത് കൊലയോട് താരതമ്യം ചെയ്യാനാകില്ല- കോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :