യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍ക്കാര്‍

സന| JOYS JOY| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (10:55 IST)
ആഭ്യന്തരകലാപം രൂക്ഷമായ യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തിര സെല്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി കെ സി ജോസഫ് അറിയിച്ചു. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്സിറ്റ് പാസ് നല്കാന്‍ ഇന്ത്യന്‍ എംബസിക്ക് കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, യമനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി, സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്പ്‌ലൈന്‍ തുറന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെയും
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ യമനിലെക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും യമനിലെ സ്ഥിതി ആശങ്കാജനകമന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ആഭ്യന്തരകലാപത്തെ തുടര്‍ന്ന് യമന്റെ തലസ്ഥാനമായ സനയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇതാണ് മലയാളികളെ അടക്കമുള്ള ഇന്ത്യക്കാരെ വലച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :