നാശം വിതച്ച് ‘മാത്യു’ ചുഴലിക്കാറ്റ്; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫ്ലോറിഡയില്‍ നാശം വിതച്ച് മാത്യു ചുഴലിക്കാറ്റ്

ഫ്ലോറിഡ‍| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (09:17 IST)
‘മാത്യു’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’. അതേസമയം, ബാഹാമാദ് ദ്വീപില്‍ ആഞ്ഞടിച്ച ‘മാത്യു’ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയര്‍ന്നു. അവസാനറിപ്പോര്‍ട്ട് പ്രകാരം 283 പേര്‍ മരിച്ചിട്ടുണ്ട്.

റോക് എ ബട്ടാവുവില്‍ മാത്രം 50 പേർ മരിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ജെറിമി പട്ടണത്തിൽ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയിൽ 30,ഭവനങ്ങളും നിരവധി ബോട്ടുകളും തകർന്നു. ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലൂടെയാണ് ‘മാത്യു’ ചുഴലിക്കാറ്റ് കടന്നുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :