മധുവിധു കുളമായി; ഇന്ത്യൻ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍; പാക് ഡ്രൈവര്‍ പിടിയില്‍

ദുബായില്‍ മധുവിധുആഘോഷിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് പൗരൻ അറസ്റ്റില്‍.

ദുബായ്, പാകിസ്ഥാൻ, വാട്സ്ആപ്പ് Dubai, Pakisthan, Whats App
ദുബായ്| rahul balan| Last Modified ബുധന്‍, 1 ജൂണ്‍ 2016 (17:46 IST)
ദുബായില്‍ മധുവിധുആഘോഷിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് പൗരൻ അറസ്റ്റില്‍. ദുബായില്‍ ലിമോസിന്‍ കാര്‍ ഡ്രൈവറാണ് ഇയാള്‍. കാറില്‍ സഞ്ചരിക്കുന്നതിനിടയിൽ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നാലുദിവസത്തെ ഹണിമൂണ്‍ ആഘോഷിക്കാനായി ദുബായിൽ എത്തിയതായിരുന്നു ദമ്പതികൾ.

മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങൾ ഇയാൾ വാട്സ്ആപ്പ് വഴി ദമ്പതികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. രണ്ടായിരം ദിർഹം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ദമ്പതിമാരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതിയിൽ കൈകടത്തി, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. പണം തരാമെന്നേറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :