ഫെല്‍പ്‌സിന്റെ കളി സ്രാവിന്റെ മുന്നില്‍ ഏശിയില്ല; നീന്തല്‍ മത്സരത്തില്‍ തോറ്റ് തൊപ്പിയിട്ട താരം - വീഡിയോ

നീന്തല്‍ മത്സരത്തില്‍ ഫെല്‍പ്‌സിനെ രണ്ട് സെക്കന്റ് വ്യത്യാസത്തില്‍ സ്രാവ് തോല്‍പ്പിച്ചു

Great White Shark,  Michael Phelps, മൈക്കല്‍ ഫെല്‍പ്‌സ്, സ്രാവ്, നീന്തല്‍, സുവര്‍ണമത്സ്യം
കേപ്പ് ടൗണ്‍| സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (11:00 IST)
നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിനെ നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം തോല്‍പ്പിച്ചു.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണിലാണ് മത്സരം നടന്നത്. ഫെല്‍പ്‌സും സുവര്‍ണ മത്സ്യവും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ട് സെക്കന്റ് വ്യത്യാസത്തിലാണ് ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് മത്സ്യം സ്വര്‍ണം നേടിയത്.

100 മീറ്റര്‍ നീന്താന്‍ മത്സ്യം 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു അത്രയും ദൂരം മറികടക്കാന്‍. ‘ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക് : ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.

സാധാരണഗതിയില്‍ ഈ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താന്‍ സാധിക്കും. എന്നാല്‍ ഫെല്‍പ്‌സിന് ഒരു മണിക്കൂറില്‍ ആറു മൈല്‍ മാത്രമേ നീന്താന്‍ കഴിയൂ. ഈ തോല്‍വിയോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മത്സരശേഷം ഫെല്‍പ്‌സിന്റെ ട്വീറ്റ് വന്നു. അടുത്ത തവണ മത്സരം ചൂടുവെള്ളത്തിലാകാം എന്നായിരുന്നു ഫെല്‍പ്‌സിന്റെ ട്വീറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :