പെറുവില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി

WEBDUNIA| Last Modified ശനി, 31 മെയ് 2008 (14:21 IST)
പെറുവില്‍ ആഭ്യന്തരയുദ്ധത്തിനിടെ കൊന്ന് കുഴിച്ച് മൂടിയെന്ന് കരുതപ്പെടുന്ന കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആന്‍ഡിയനിലാണ് നരവംശ ശാസ്ത്രജ്ഞര്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയത്.

നൂറില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടുണ്ടെന്ന് കരുതുന്നു. ആഭ്യന്തര യുദ്ധം നടന്ന 1980-2000 കാലഘട്ടത്തിലാണ് ഇത്രയും പേരെ കൊന്നൊടുക്കിയതെന്ന് കരുതുന്നു.

കുഗ്രാമമായ പുടിസിലാണ് സമുദ്രത്തിന് 3500 മീറ്റര്‍ ഉയരത്തില്‍ ഈ കുഴിമാടം കണ്ടെത്തിയത്. തലസ്ഥാനമായ ലിമയ്ക്ക് 650 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഇത്.

ഡിസംബര്‍ 1984 ല്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം 123 പേരെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് ഇവിടന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോയിരുന്നു. കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :