പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷരീഫും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഷരീഫിന്റെ വസതിയിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം നടക്കുന്ന വിരുന്നിലും ഗീലാനി പങ്കെടുക്കും.
പാകിസ്ഥാനില്‍ അസ്ഥിരത അവസാനിച്ചതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. അതേ സമയം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ പാകിസ്ഥാനില്‍ ഒരു ഷരീഫ്-ഗിലാനി സഖ്യം രൂപകൊള്ളുന്നതിന്റെ സൂചനയായും നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. നവാസ് ഷരീഫ് സര്‍ക്കാരില്‍ തിരിച്ചെത്തുമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി വ്യക്തമാക്കിയിരുന്നു.
നവാസ് ഷരീഫ് ക്ഷണിച്ചതനുസരിച്ചാണ് ഗീലാനി വിരുന്നിനെത്തുന്നത്. ലോംഗ്മാര്ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് ഗീലാനിയെ ഷരീഫ് ഫോണില്‍ വിളിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് 2007ല്‍ മുഷറഫ് ഭരണകാലത്ത് പിരിച്ചുവിട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരി അടക്കമുള്ള ജഡ്ജിമാരെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തിരിച്ചെടുത്തിരുന്നു.