തീവ്രവാദികള്‍ക്ക് അഫ്ഗാനില്‍ നിന്ന് സഹായം: പാക്

റാവല്‍‌പിണ്ടി| WEBDUNIA|
പാകിസ്ഥാനിലെ തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയുധം ലഭിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍. തെഹരിക് ഇ താലിബാന്‍, അല്‍ ക്വൊയ്ദ തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് പാക് അധികൃതര്‍ ആരോപിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ക്ക് പാക് അതിര്‍ത്തി പ്രദേശമായ ബജൌറില്‍ നിന്നും മറ്റും സഹായം ലഭിച്ചിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ പാക് സേനയുമായി രൂക്ഷമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നാണ് സഹായം ലഭിക്കുന്നത്.

പാക്-അഫ്ഗാന്‍ അതിര്‍ത്തി തീവ്രവാദികളുടെ പറുദീസ ആണെന്നും ഇപ്പോള്‍ ബജൌറില്‍ പാക് സേനയ്ക്ക് തീവ്രവാദികളുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ടെന്നും പാക് അധികൃതര്‍ പറഞ്ഞു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്കാണ് തീവ്രവാദികള്‍ക്ക് സഹായമെത്തുന്നതെന്ന് ഉയര്‍ന്ന പാക് സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് തീവ്രവാദികള്‍ കടന്ന് വരുന്നത് തടയാന്‍ അഫ്ഗാന്‍, അമേരിക്കന്‍ സേനകള്‍ നടപടി സ്വീകരിക്കണമെന്നും പാക് അധികൃതര്‍ പറഞ്ഞു. സൈനിക നടപടി മൂലം പ്രദേശത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കഴിയും. എന്നാല്‍, ശാശ്വതമായ സമാധാനത്തിന് രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്നും പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :