തായ്‌ലന്‍ഡില്‍ പാര്‍ലമെന്റ് പിരിച്ച് വിട്ടു

ബാങ്കോക്ക്| WEBDUNIA|
PRO
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന തായ്ല‌ന്‍ഡില്‍ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്ര പാര്‍ലമെന്റ് പിരിച്ചുവിട്ടു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനങ്ങള്‍ ഇപ്പോള്‍ തന്നെ ഏറെ ബുദ്ധിമുട്ടും കഷ്ടതകളും അനുഭവിക്കുന്നുണ്ട്. അത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഷിനവത്ര വീണ്ടും തിരഞ്ഞെടുപ്പ് നടന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ കാവല്‍ മന്ത്രിസഭയായി തുടരുമെന്നുംപ്രസ്താവിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ലമെന്റ് പിരിച്ചു വിട്ടതു കൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഷിനവത്രയയടെ നേതൃത്വത്തിലുള്ള ഭരണക്കാരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ വ്യക്തമാക്കി.

വിവിധ കേസുകളില്‍ നടപടി നേരിടുന്ന തക്സിന്‍ ഷിനവത്ര അടക്കമുള്ളവര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന ബില്‍ തായ്‌ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിയിരുന്നെങ്കിലും സെനറ്റില്‍ പരാജയപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :