ജിഹാദി ജോണ്‍ ലണ്ടന്‍ സ്വദേശി മുഹമ്മദ് അംവാസി

ലണ്ടന്‍| Joys Joy| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (09:20 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകളില്‍ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന വ്യക്തിയെ തിരിച്ചറിഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങള്‍. ലണ്ടനില്‍ നിന്നുള്ള മുഹമ്മദ്​ അംവാസിയാണ്​ജിഹാദി ജോണെന്ന് വാഷിങ്‌ടണ്‍ പോസ്റ്റും ബിബിസിയും ആണ് പ്രഖ്യാപിച്ചത്.

ഐ എസ്​ പുറത്തുവിടുന്ന വീഡിയോകളില്‍ ശുദ്ധമായ ഇംഗ്ലീഷില്‍ വിവിധ രാജ്യങ്ങള്‍ക്കു നേരെ ഭീഷണി മു‍ഴക്കുന്നയാളാണ് ജിഹാദി ജോണ്‍. ഇയാള്‍ ലണ്ടനില്‍ നിന്നുള്ള മുഹമ്മദ്​ അംവാസിയാണെന്നാണ്​ കണ്ടെത്തല്‍. കുവൈറ്റില്‍ ജനിച്ച് ബ്രിട്ടനിലേക്ക്‌ കുടിയേറിയ ഇയാള്‍ അവിടെയാണ് കോളജ്​ വിദ്യാഭ്യാസം നടത്തിയത്​.

കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലായിരുന്നു ഡിഗ്രി നേടിയത്​. 2012ലാണ്​ ഇയാള്‍ സിറിയയിലേക്ക്‌ പോയതെന്നും അവിടെ വെച്ചാണ്​ ഐ എസില്‍ ചേര്‍ന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റ്​വ്യക്തമാക്കുന്നു. ക‍ഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ്​ ഫോളിയുടെ തലയറുക്കുന്ന വീഡിയോയിലാണ്​ജിഹാദി ജോണ്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :