ജര്‍മ്മന്‍ വിമാനദുരന്തം: ബ്ലാക്‌ബോക്‌സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു

പാരിസ്| JOYS JOY| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (10:02 IST)
ആല്‍പ്സ് പര്‍വ്വതനിരകളില്‍ തകര്‍ന്നു വീണ ജര്‍മ്മന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. ജര്‍മന്‍ വിങ്‌സ് 4 യു 9525 വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. വിമാനദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫ്രാന്‍സിന്റെ അന്വേഷണസംഘം അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, വിമാനം തകരുന്നതിനു മുമ്പ് സ്ഫോടനം ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ, വിമാനം തകരുന്നതിനു മുമ്പ് കോക്‌പിറ്റില്‍ നിന്ന് പൈലറ്റുമാരില്‍ ഒരാള്‍ പുറത്തുപോയെന്നും അദ്ദേഹത്തിന് തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണ സംഘാംഗത്തെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരമാണ് ജര്‍മ്മന്‍ വിമാനം ദക്ഷിണ ഫ്രാന്‍സില്‍ തകര്‍ന്നു വീണത്. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും അപകടത്തില്‍ മരിച്ചിരുന്നു. 150 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 144 യാത്രക്കാരെ കൂടാതെ രണ്ടു പൈലറ്റുമാരുള്‍പ്പെടെ ആറു ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

ജര്‍മനി, സ്പെയിന്‍, തുര്‍ക്കി, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്​വിമാനത്തില്‍ ഉണ്ടായിരുന്നത്​. ജര്‍മനിയില്‍ നിന്നുള്ള 67പേരും ജര്‍മന്‍കാരായ 18 വിദ്യാര്‍ത്ഥികളും മരിച്ചവരില്‍ ഉള്‍പ്പെടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :