ചൈനീസ് ഭീഷണി: ദോക് ലായിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നു?

ചൈനീസ് ഭീഷണി ദോക് ലായിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുവോ?

ന്യൂഡൽഹി| AISWARYA| Last Updated: ശനി, 15 ജൂലൈ 2017 (07:54 IST)
ചൈനയുമായി തർക്കം നിലനിൽക്കുന്ന ദോക് ലാ പ്രദേശത്തു നിന്ന് ഇന്ത്യൻ സൈന്യത്തെ ‘പിൻവലിക്കുന്ന പ്രശ്നമില്ല’ എന്ന് പ്രമുഖ കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിശദീകരണത്തോടെ സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും നടത്തിയ വിശദീകരണത്തിലും ഇതു സംബന്ധിച്ച് ഒന്നും സർക്കാർ പറഞ്ഞിട്ടില്ല.

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ഒരു വിധത്തിലുമുള്ള ചർച്ചയില്ല എന്ന നിലപാടാണ് എടുത്തിരുന്നു. അതിനിടെ
‘ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ദോക് ലാ ഭാഗത്തു നിന്ന് ഇന്ത്യൻ സേന പിൻവാങ്ങുകയില്ലെന്ന് കേന്ദ്രമന്ത്രിമാരോടു വിദേശകാര്യ മന്ത്രാലയം പറഞ്ഞുവെന്നാണ്. എന്നാല്‍ ഇത്തരം തെറ്റായ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :