കുവൈറ്റില്‍ നാളെ മുതല്‍ പൊതുമാപ്പ്‌

കുവൈറ്റ്‌ സിറ്റി| WEBDUNIA|

കുവൈറ്റില്‍ സപ്‌തംബര്‍ ഒന്നു മുതല്‍ ഒന്നരമാസത്തെ പൊതുമാപ്പ്‌ കാലം പ്രഖ്യാപിച്ചു. ഇന്ത്യാക്കാരടക്കമുള്ളാ വിദേശിയര്‍ക്ക്‌ പൊതുമാപ്പിന്‍റെ പ്രയോജനം ലഭിക്കും.

മതിയായ രേഖകളില്ലാതെ അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന വിദേശപൌരന്മാര്‍ക്ക് അവരുടെ താമസം നിയമാനുസൃതമാക്കാനും, ശിക്ഷയില്ലാതെ രാജ്യം വിട്ടു പോവാനും ‘ആംനെസ്റ്റി’ കാലം ഉപയോഗപ്പെടുത്താം.

ഒരുദിവസത്തെ താമസത്തിന് 7.5 ഡോളര്‍ ആയിരും പിഴ എന്ന ആഭ്യന്തര മന്ത്രീ ഷെയ്ഖ് ജാബിര്‍ ഖാലിദ് അല്‍ സബാ പറഞ്ഞു.കാലാവധികഴിഞ്ഞും കുവൈറ്റില്‍ അനധികൃതമായി തങ്ങുന്നവരെ പിടിക്കൂടി നാടു കടത്തും എന്നും ആഭ്യന്തര വകുപ്പിന്‍റെ ഡീക്രിയില്‍ പറയുന്നു. കുവൈറ്റില്‍ 10 ലക്ഷം തദ്ദേശീയരും 23.5 ലക്ഷം വിദേശികളുമാണ് ഉള്ളത്.

ഒക്ടോബര്‍ പതിനഞ്ച്‌ വരെയാണ്‌ കാലാവധി. ചെറിയ കേസുകളില്‍ പെട്ട് കുവൈറ്റ്‌ ജയിലുകളില്‍ കഴിയുന്ന അന്യ രാജ്യ പൌരന്മാര്‍ക്ക്‌ ഈ കാലയളവില്‍ മാപ്പ്‌ ലഭിക്കും.

--


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :