കാര്‍ബോംബ് സ്‌ഫോടനം: രണ്ടു മരണം, കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളെന്ന് പൊലീസ്

സൗദിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു

riyadh, saudi arabia, explosion, റിയാദ്, സൗദി അറേബ്യ, സ്‌ഫോടനം
റിയാദ്| സജിത്ത്| Last Modified വെള്ളി, 2 ജൂണ്‍ 2017 (07:49 IST)
സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായതെന്ന് അൽ അറേബ്യൻ ചാനൽ റിപ്പോർട്ട് ചെയ്തു.

നോമ്പുതുറയ്ക്കു തൊട്ടുമുന്‍പായിരുന്നു സ്ഫോടനം നടന്നത്. സുരക്ഷാസേന പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്ന ഭീകരരാണു കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :