ഒരു കുട്ടി മാത്രം മതിയെന്ന ചൈനയുടെ തീരുമാനം പണിയായോ?

ഈ തീരുമാനം ചൈനയ്ക്കു പണിയാകും !

ലണ്ടന്‍| AISWARYA| Last Modified വ്യാഴം, 25 മെയ് 2017 (11:37 IST)
ലോകത്ത് ഏറ്റവും ഉയര്‍ന്ന ജനസഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ഗവേഷകന്‍. ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണെന്ന നേട്ടത്തെ മാറ്റി മറിച്ച് കൊണ്ടാണ് ഇപ്പോള്‍ ഈ നേട്ടത്തില്‍ എത്തിയത്. 133 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2022ല്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ ഇക്കാര്യം യുഎന്‍ വീണ്ടും പരിശോധിക്കും.

137 കോടി ചൈനയില്‍ ഉണ്ടെന്നു പറയുന്നത് തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിച്ചിരുന്ന ചൈനയില്‍ ഇപ്പോള്‍ 129 കോടി ജനങ്ങളേ ഇപ്പോള്‍ ഉള്ളുവെന്നും അമേരിക്കയിലെ വിസ്കോണ്‍സിന്‍ യുണിവേഴ്സിറ്റി ഗവേഷകനായി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയതൊടെയാണ് യുഎന്‍ ഈ വിവരം പരിശോധിക്കുമെന്ന് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :