ഒബാമ ഒരു പാട്ടുകാരന്‍!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (05:23 IST)
യു എസ്‌ പ്രസിഡന്റ്‌ ബറാക്‌ താനൊരുഗായകനാണെന്ന് വീണ്ടും തെളിയിഛ്ച്ചു. വൈറ്റ്‌ ഹൗസില്‍ അരങ്ങേറിയ അമേരിക്കന്‍ കലാസംഗീത പരിപാടിയിലാണ് ഒബാമ വീണ്ടും പാട്ടുകാരനായത്‌. ഇതിഹാസ ഗായകന്‍ ബി ബി കിംഗിനൊപ്പമാണ് അദ്ദേഹം പാടിയത്. ഒബാമയും ഭാര്യ മിഷേലുമാണ്‌ കലാസംഗീത പരിപാടിക്ക്‌ ആതിഥ്യവഹിച്ചത്.

കലാകാരന്‍മാരുടെ സാന്നിധ്യം ആരാധകനെന്ന നിലയില്‍ മാത്രമല്ല, പ്രസിഡന്റെന്ന നിലയിലും തനിക്ക്‌ അഭിമാനം പകരുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഡ്ഡി ഗേ, റോളിംഗ്‌ സ്റ്റോണ്‍സിലെ മുന്‍നിര ഗായകന്‍ മിക്‌ ജാഗര്‍ തുടങ്ങിയ കലാകാരന്‍മാരും സംഗീത സദസില്‍ പങ്കെടുത്തു.

ഒബാമയുടെ പാട്ടുകേള്‍ക്കാന്‍ അമേരിക്കന്‍ ജനതയ്ക്കു മുഴുവനായി അവസരം ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ട്. പരിപാടി അടുത്തയാഴ്ച യു എസ്‌ പബ്ലിക്‌ ടെലിവിഷന്‍ സംപ്രേഷണം ചെയ്യും. കഴിഞ്ഞമാസം ഒരു പ്രചാരണ പരിപാടിക്കിടെയും ഒബാമ പാടിയിരുന്നു. ഇത് യൂ ട്യൂബില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :