എല്ലാ ദിവസവും അടിച്ചുഫിറ്റാകും, അതാണ് ആരോഗ്യത്തിന്‍റെ രഹസ്യം, ‘107കാരന്‍ യുവാവ്’ തുറന്നുപറഞ്ഞു!

Wine, Red Wine, Health, Age, Water, Death,  വൈന്‍, റെഡ് വൈന്‍, ആരോഗ്യം, ആയുസ്, മരണം, വെള്ളം
മാഡ്രിഡ്| Last Modified ശനി, 6 ഫെബ്രുവരി 2016 (17:44 IST)
107 വയസുണ്ട്. പക്ഷേ ചുറുചുറുക്ക് കണ്ടാല്‍ ഒരു യുവാവാണെന്ന് തോന്നും. അന്‍റോണിയോ ഡൊക്കാമ്പോ ഗാര്‍ഷ്യ എന്ന മനുഷ്യന്‍ തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യത്തെപ്പറ്റി വെളിപ്പെടുത്തിയതുകേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ദിവസം നാലുകുപ്പി വൈന്‍ കുടിക്കുന്നതാണത്രേ അന്‍റോണിയോയുടെ ആരോഗ്യത്തിന്‍റെ രഹസ്യം!

ഇത്രയും വൈന്‍ കുടിക്കുന്നയാള്‍ പക്ഷേ ഒരുതുള്ളി വെള്ളം കുടിക്കാറില്ലത്രേ. ഞെട്ടി അല്ലേ? ഞെട്ടാതിരിക്കുന്നതെങ്ങനെ. എന്തായാലും തന്‍റെ ആരോഗ്യത്തിന്‍റെയും ആയുസിന്‍റെയും രഹസ്യം വ്യക്തമാക്കിയ അന്‍റോണിയോ കഴിഞ്ഞയാഴ്ച വിഗോയില്‍ അന്തരിച്ചു.

താന്‍ വീട്ടിലുണ്ടാക്കുന്ന റെഡ് വൈനാണ് ദിനം‌പ്രതി കുടിച്ചിരുന്നതെന്ന് അന്‍റോണിയോ വ്യക്തമാക്കിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം രണ്ടുകുപ്പിയും അത്താഴത്തിനൊപ്പം രണ്ടുകുപ്പിയുമായിരുന്നു അദ്ദേഹം വൈന്‍ അകത്താക്കിയിരുന്നത്.

അദ്ദേഹവും മകനും കൂടി ഒരുമാസം കുടിച്ചുതീര്‍ക്കുന്നത് 200 ലിറ്റര്‍ വൈന്‍ ആയിരുന്നുവത്രേ. റിബാഡാവിയയില്‍ സ്വന്തം വൈന്‍ യാര്‍ഡ് അന്‍റോണിയോയ്ക്ക് ഉണ്ടായിരുന്നു.

സ്വയം നിര്‍മ്മിക്കുന്ന ഓര്‍ഗാനിക്, കെമിക്കല്‍ ഫ്രീയായ വൈന്‍ മാത്രമേ അദ്ദേഹം കുടിച്ചിരുന്നുള്ളൂ. വര്‍ഷം 60000 ലിറ്റര്‍ വൈനാണ് അന്‍റോണിയോ ഉല്‍പ്പാദിപ്പിച്ചിരുന്നത്. അതില്‍ 3000 ലിറ്റര്‍ സ്വന്തം ആവശ്യത്തിനായി അദ്ദേഹം മാറ്റിവയ്ക്കുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :