ഈവ്സ് ടവര്‍ ലേഡീസ് ഒണ്‍ലി

ദുബായ്| WEBDUNIA|
സ്ത്രീകളോടുള്ള ആദരസുചകമായി ദുബായിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കെട്ടിടം നിര്‍മ്മിക്കുന്നു. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമേ ഓഫീസുകള്‍ നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ.

യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹൈഡ്ര പ്രോപ്പര്‍ട്ടീസ് ആണ് ഈ ‘വനിതാ കെട്ടിടം’ നിര്‍മ്മിക്കുന്നത്. ‘ഈവ്സ് ടവര്‍’ എന്ന പേരാണ് കെട്ടിടത്തിന് നല്‍കുക. കെട്ടിടത്തിന് 20 നിലകളുണ്ടാകും.

ലോക സ്ത്രീത്വത്തോടുള്ള ആ‍ദര സൂചകമായാണ് ഈ കെട്ടിടം നിര്‍മ്മിക്കുക- അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈഡ്ര പ്രോപ്പര്‍ട്ടീസിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സുലൈമാന്‍ അബു ഫാഹിം പറഞ്ഞു.

കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2010 ന് പൂര്‍ത്തിയാക്കാനാണ് ലക്‍ഷ്യമിടുന്നത്. “ ഇത് പുതിയ ഉണര്‍വിന് ഹേതുവാകുമെന്നാണ് പ്രതീക്ഷ. യു എ ഇയിലെ സ്ത്രീകളുടെ വ്യവസായ സംരംഭക കഴിവുകള്‍ പുറത്തു കൊണ്ടു വരുന്നതിനും രാജ്യത്തിന്‍റെയും മേഖലയുടെയും വികസനത്തിനും പുതിയ കെട്ടിടം കാരണമാകും”- സുലൈമാന്‍ അല്‍ ഫാഹിം പറഞ്ഞു.

കെട്ടിടത്തിലെ ഓഫീസുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂവെങ്കിലും പുരുഷന്മാര്‍ക്കും ഇവിടെ പണിയെടുക്കാം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :