അറബ് വസന്തത്തിന് മൂന്നാം വാര്‍ഷികം, സംഘര്‍ഷത്തിനറുതിയില്ലാതെ ഈജിപ്ത്

കെ‌യ്റോ| WEBDUNIA| Last Modified തിങ്കള്‍, 27 ജനുവരി 2014 (09:26 IST)
PRO
ഭരണകൂട ഭീകരതക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭമായ ‘അറബ് വസന്ത‘ത്തിന് മൂന്നാംവാര്‍ഷികമാകുമ്പോളും സംഘര്‍ഷത്തിന്റെ അലയൊലികള്‍ കെട്ടടങ്ങി സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത് ചുരുക്കം ചിലയിടങ്ങളില്‍ മാത്രം.

സംഘര്‍ഷത്തിനും സ്‌ഫോടനങ്ങള്‍ക്കും നടുവിലാണ് ഈജിപ്ത് ഇപ്പോഴും. രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. മുര്‍സിയെ പിന്തുണയ്ക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സുരക്ഷാസേനയും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി.

ബ്രദര്‍ഹുഡിന്റെ 12 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി നേതാക്കള്‍ ആരോപിച്ചു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 111 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഹുസ്‌നി മുബാറക്കിനെ പുറത്താക്കി മുഹമ്മദ് മുര്‍സി അധികാരറ്റിരുന്നു. ജൂലൈയില്‍ സൈനിക പിന്തുണയോടെ നടന്ന അട്ടിമറിയില്‍ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ട മുര്‍സി ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :