''എന്നെ ഒരു നല്ല പ്രസിഡന്റാക്കിയതും നല്ല മനുഷ്യനാക്കിയതും നിങ്ങളാണ്'' - വിതുമ്പലോടെ ഒബാമ

അമേരിക്കന്‍ ജനതക്ക് നന്ദി –ഒബാമ

വാഷിങ്ടണ്‍| aparna shaji| Last Modified ശനി, 21 ജനുവരി 2017 (07:57 IST)
ഇനി ഡൊണാൾഡ് ട്രംപിനു കീഴിൽ. കണ്ണീരോടെയായിരുന്നു ബരാക് വേദി വിട്ടിറങ്ങിയത്. ‘എട്ടുവര്‍ഷത്തോളമുള്ള കാലയളവില്‍ എന്റെ എല്ലാ നല്ലതിനും നിങ്ങളായിരുന്നു കാരണക്കാര്‍. നിങ്ങളില്‍നിന്നായിരുന്നു എനിക്ക് ഊര്‍ജം ലഭിച്ചത്. എല്ലാത്തിനും നന്ദി’. എട്ടുവര്‍ഷത്തെ ഭരണത്തെ പിന്തുണച്ച രാജ്യനിവാസികളോട് നന്ദിയറിയിച്ചുള്ള കത്തില്‍ ഒബാമ കുറിച്ചു. വിടവാങ്ങല്‍ സന്ദേശമെന്ന നിലക്കുള്ള പ്രത്യേക കത്തിലാണ് ബറാക് ഒബാമ, തന്നെ എല്ലാ അര്‍ഥത്തിലും പിന്തുണച്ച അമേരിക്കന്‍ ജനതയോടുള്ള കൃതജ്ഞത അറിയിച്ചത്.

എന്റെ കാലയളവിലായിരുന്നു അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. അക്കാലത്ത് നിരവധിയാളുകള്‍ സഹായത്തിനായി എത്തിയത് മറക്കാനാവില്ല. എന്നെ നല്ല പ്രസിഡന്‍റാക്കിയത് നിങ്ങളാണ്, അതിനേക്കാളുപരി നല്ളൊരു മനുഷ്യനാക്കിയതും നിങ്ങളാണ്. നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ വാക്ക് ‘നാം’ എന്നതാണ്. നമ്മളാണ് ഈ ജനത. തീര്‍ച്ചയായും നമ്മള്‍ അതിജയിക്കും. അതെ നമ്മള്‍ അതിജയിക്കുകതന്നെ ചെയ്യും -ഒബാമ കുറിച്ചു.

അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തില്‍ ഇതിന് മുമ്പില്ലാത്ത വിധം അതിശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അതിതീവ്രമായ അമേരിക്കന്‍ ദേശീയവികാരം ഉയര്‍ത്തിവിട്ടായിരുന്നു ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യപ്രസംഗം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :