യൂട്യൂബില്‍ നിന്നും എട്ടുവയസ്സുകാരന്‍ നേടിയത് 7 കോടി 80 ലക്ഷം രൂപ

വാഷിംഗ്ടണ്‍| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (16:45 IST)
എട്ടുവയസ്സുകാരന്‍ യൂട്യൂബിലുടെ നേടിയത് 7 കോടി 80 ലക്ഷം രൂപ.ഇവാന്‍ എന്ന ഈ കൊച്ചു മിടുക്കന്‍ കളിപ്പാട്ടങ്ങളുമായി കളിച്ച് അവയെ നിരൂപണം നടത്തിയാണ് ഈ തുക നേടിയത്.

ഈ കൊച്ചുമിടുക്കന്റെ വീഡിയോകളെല്ലാം യൂട്യൂബില്‍ ഹിറ്റാണ് ഇതുവരെ 7 കോടി അമ്പത് ലക്ഷത്തോളം ആളുകളാ‍ണ് ഇവാന്റെ നിരൂപണങ്ങള്‍ കണ്ടത്.ഇവാന്‍ യൂട്യൂബിന്റെ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റും നേടി.പ്രസിദ്ധീകരിച്ച വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങളില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്.

ഇവാന്റെ അച്ഛനാണ് നിരൂപണ വീഡിയോ പകര്‍ത്താനും EvanTubeHD എന്ന യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുവാനും ഇവാനെ സഹായിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :