യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി സൈന്യത്തിന്, രക്ഷാപ്രവര്‍ത്തങ്ങള്‍ എളുപ്പമാകും

റിയാദ്| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (13:18 IST)
സംഘര്‍ഷം രൂക്ഷമായ യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഏറ്റെടുത്തു. ഇതൊടെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമായി. യമനിലെ തുറമുഖങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സൌദി സൈന്യം യമന്‍ തുറമുഖങ്ങളെ സൈനിക നടപടിയിലൂടെ സുരക്ഷിതമാക്കിയത്.

അതിനിടെ, യെമനില്‍ കുടുങ്ങിയ മലയാളികളെ തിരികെക്കൊണ്ടുവരാനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നോര്‍ക്ക മന്ത്രി കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :