യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഹുതി വിമതര്‍

സന| VISHNU N L| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (17:21 IST)
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് പൌരന്മാരേ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടുത്തുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹുതി നേതാക്കളുടെ പ്രഖ്യാപനം. ഇന്ത്യക്കാരെ യമനില്‍ നിന്ന് പൂര്‍ണമായി ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹുതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമത നേതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യാക്കരെ പൂര്‍ണാമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞാല്‍ സൌദി കരയുദ്ധം ആരംഭിക്കാനും, വ്യോമാക്രമണം ശക്തമാക്കാനും തുടങ്ങുമെന്നതിനാല്‍ രക്ഷാകവചമൊരുക്കുന്നതിനായാണ് ഹിതികള്‍ ഇന്ത്യക്കാരെ മറയാക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹുതികള്‍ ഷെല്ലാക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വിമാനങ്ങള്‍ യമനില്‍ ഇറങ്ങാതിരിക്കാനാണ് ഈ നീക്കാം.

അതേസമയം 350 ഇന്ത്യാക്കാര്‍ ഇന്ന് രാജ്യത്ത് എത്തുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇവരെ തിരികെ എത്തിക്കു. യമന്‍ അയല്രാജ്യമായ ജിബൂട്ടിയില്‍ നിന്നാണ് ഇവര്‍ എത്തുന്നത്. ഇതില്‍ ഒരു വിമാനം കൊച്ചിയിലും ഒന്ന് മുംബൈയിലും എത്തും. 4000 ഇന്ത്യാക്കാരാണ് യമനില്‍ ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :