ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

ചൈന, തിങ്കള്‍, 20 നവം‌ബര്‍ 2017 (10:57 IST)

DEAD BODIES, FEATURED , head transplantation  , Sergio Canavero  , Surgeon  , സര്‍ജന്‍ , സെര്‍ജിയോ കാനവെരോ  , തലമാറ്റ ശസ്ത്രക്രിയ

ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. പ്രശസ്ത ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഡോ ഷ്യോപിങ് റെനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന കാനവെരോയുടെ വാദം ദി ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ പ്രശസ്ത ഡോക്ടറാണ് ഷ്യോപിങ്ങ് റെനിന്‍ എന്നും കാനവെരോ പറയുന്നു‍. നീണ്ടാ പതിനെട്ട് മണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയിലൂടെ രക്തക്കുഴലുകളും നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു. നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനമാണ് ശസ്ത്രക്രിയ വിജയിച്ചതിന് തെളിവായി കാനവെരോ ചൂണ്ടിക്കാണിക്കുന്നത്. 
 
എന്നാല്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ജീവനുള്ള ശരീരത്തിലായിരുന്നില്ല. രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തത്. മ്യതദേഹങ്ങളിലാണെങ്കില്‍പ്പോലും ധമനികളും ഞരമ്പുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഡോക്ടര്‍മാര്‍ ചെയ്തത്. ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒടുവിൽ ശശി തരൂർ മുട്ടുമടക്കി, പക്ഷേ വിടാതെ സോഷ്യൽ മീഡിയ!

ലോകസുന്ദരി കിരീടമണിഞ്ഞ ഇന്ത്യയുടെ മാനുഷി ഛില്ലറിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ശശി തരൂരിനു ...

news

ജനകോടികളുടെ വിശ്വസ്ത സർക്കാർ! മോദി സർക്കാരിനു മൂന്നാം സ്ഥാനം

മോദി സർക്കാരിൽ ജനങ്ങളുടെ വിശ്വാസം തകർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട്. ...

Widgets Magazine