ലോകാവസാനം കടല്‍ മൂലം, മഹാപ്രളയത്തിന് ഇനി നൂറ്റാണ്ടുമാത്രം ബാക്കി

VISHNU.NL| Last Updated: ശനി, 27 സെപ്‌റ്റംബര്‍ 2014 (13:42 IST)
കലിയുഗത്തിന്റെ അവസാനം മഹാപ്രളയമാകുമെന്നാണ് ഹിന്ദുവിശ്വാസം. കടല്‍ കരയേ വിഴുങ്ങുമെന്നും കാലങ്ങളോളം ആ അവസ്ഥ തുടരുമെന്നുമ്. ശേഷം അടുഹ്ത യുഗം ആരംഭിക്കുമെന്നുമാണ്
ഹിന്ദുവിശ്വാസം. ഇത് വെറും മിത്ത് ആണെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, കാരണം ലോകത്തില്‍ കടല്‍ വിതാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ നൂറ്റാണ്ടിന്റ്റെ അവസാന സമയത്ത് പല നഗരങ്ങളും കടലിന്നടിയിലാകാന്‍ സാധ്യയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഭൂമിയിലെ ദ്രുവപ്രദേശങ്ങളില്‍ ഉള്ള ഐസിന്റെ തകര്‍ച്ച മൂലം ആഗോളവ്യാപകമായി സമുദ്രത്തിന്റെ ലെവല്‍ ഓരോ നൂറ്റാണ്ട് തോറും 5.5 മീറ്റര്‍ ഉയര്‍ന്നു വരുന്നുവെന്നാണ് പഠനം പറയുന്നത്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലുള്ള കാതറീന്‍ ഗ്രാന്‍ഡയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്മ്വിവരങ്ങള്‍ വെളിപ്പെട്ടത്. ഇതു സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ അഞ്ച് ലക്ഷം വര്‍ഷങ്ങളിലെ സമുദ്ര ലെവലിന്റെ രേഖകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇതുപ്രകാരം അവസാനത്തെ അഞ്ച് അഞ്ച് ഐസ് ഏയ്ജിനുമിടെ 100 തവണയെങ്കിലും കടല്‍ ലെവല്‍ ഉര്‍ന്നിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കാണുന്നതിന്റെ മൂന്നിരട്ടി മഞ്ഞ് മലകള്‍ പണ്ട് ധ്രുവ മേഖലകളിലുണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വ്യാപകമായ രീതിയില്‍ മഞ്ഞ് ഉരുകി തീരുന്നത് ഭാവിയില്‍ വന്‍ പ്രളയത്തിലേക്കാകും കൊണ്ടെത്തിക്കുക.

ഇപ്രകാരം കടല്‍ ഉയര്‍ന്നു വരുന്നതിനെത്തുടര്‍ന്ന് കാലാന്തരത്തില്‍ ഭൂമിയിലെ പല പ്രമുഖ നഗരങ്ങളും കടലിന്നടിയിലാകും. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയെക്കാള്‍ ഭീകരമായ അവസ്ഥയായിരിക്കും അതിനെത്തുടര്‍ന്ന് സംജാതമാകുക. എന്നാല്‍ സുനാമി മൂലം കടല്‍ കയറിയാലും കടല്‍ പിന്‍‌വാങ്ങാറുണ്ട്. കടല്‍ നിരപ്പ് ഉയരുന്നതുമൂലമുള്ള പ്രളയത്തില്‍ ഒരിക്കല്‍ കടലെടുത്ത സ്ഥലം എന്നെന്നേക്കുമായി കടലിന്നടിയിലായിത്തീരും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :