പാകിസ്ഥാൻ സെമി കളിക്കേണ്ട ടീമായിരുന്നു; ഐസിസിക്കെതിരെ പൊട്ടിത്തെറിച്ച് പാക് കോച്ച്

Last Updated: ഞായര്‍, 7 ജൂലൈ 2019 (18:32 IST)
ഐ സി സിയുടെ നിയമത്തിനെതിരെ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ മിക്കി ആർതർ. ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ സര്‍ഫറാസിനും കൂട്ടർക്കും കഴിഞ്ഞിരുന്നില്ല. ഐ സി സി യുടെ ആ നിയമമാണ് പാകിസ്ഥാന്റെ മോഹങ്ങൾക്ക് ഫുൾസ്റ്റോപ് ഇട്ടതെന്നാണ് ആർതർ പറയുന്നത്.

ടീമിനെ പുറത്താക്കിയത് ഐസിസിടെ നെറ്റ് റണ്‍റേറ്റ് നിയമമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. 9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്തായി. ഐസിസിയുടെ നെറ്റ് റണ്‍റേറ്റ് സിസ്റ്റമാണ് ആര്‍തറെ ചൊടിപ്പിച്ചത്.

''പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കളിക്കേണ്ട ടീമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് നിയമം ടീമിനെ ചതിച്ചു. ഇത്തരം വലിയ ടൂര്‍ണമെന്റുകില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളുടെ ഫലമാണ് പരിഗണിക്കേണ്ടത്. ഈ കണക്കാണ് പരിഗണിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ സെമി കളിക്കുമായിരുന്നു. '' ആര്‍തര്‍ പറഞ്ഞു നിര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :