വിമാനത്തിനുള്ളിൽവച്ച് അക്രമം, യുവതിക്ക് 75 ലക്ഷം രൂപ പിഴ, ഇനിയൊരൊരിക്കലും വിമാനയാത്ര ചെയ്യാനുമാകില്ല !

Last Modified തിങ്കള്‍, 22 ജൂലൈ 2019 (19:54 IST)
വിമാനം പറക്കുന്നതിനിടെ മറ്റുയാത്രക്കാരിൽ ഭീതിയുണ്ടാക്കും വിധത്തിൽ അക്രമം അഴിച്ചുവിട്ട യുവതിക്ക് 75 ലക്ഷം രൂപ പിഴ. 25കാരിയായ യുവതിയെ ഇനിയൊരിക്കലും ചെയ്യാനാവത്ത വിധം വിലക്കുകയും ചെയ്തു. യുകെയിൽനിന്നും ടർക്കിയിലേക്ക് തിരിച്ച ജെറ്റ് 2 ഡോട്കോം വിമാനത്തിൽ ജൂൺ 22നായിരുന്നു സംഭവം ഉണ്ടായത്.

വീൽചെയറിലുള്ള മുത്തശ്ശിയോടൊപ്പമാണ് ഷോലെ ഷെയിൻ എന്ന യുവതി വിമാനത്തിൽ യാത്രക്കെത്തിയത്. വിമാനം യാതർ ആരംഭിച്ചതോടെ യുവതി വിമാനത്തിന്റെ എമേർജെ‌ൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് വിമാനത്തിലെ ജീവനക്കാർ തടഞ്ഞതോടെ യുവതി ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എമേർജെൻസി വാതിലിന് സമീപത്ത് ക്യാബിൻ ക്രൂ മെമ്പർമർ ഇല്ലായിരുന്നു എങ്കിൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ നീങ്ങുമായിരുന്നു. അത്രത്തോളം വേഗത്തിലായിരുന്നു യുവതിയുടെ പ്രവർത്തി.

പിന്നീട് കോ‌ക്പിറ്റിലേക്ക് ഇടിച്ചുകയറാനായി ശ്രമം. വിമാനത്തിലെ മറ്റുയാത്രക്കാർ യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ അലറി വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഞാൻ എല്ലാവരെയും കൊല്ലും എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. ഇതാണ് യുവതിക്ക് കർശന വിലക്ക് തന്നെ ഏർപ്പെടുത്താൻ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :