നീരാളിയെ മുഖത്തു വച്ച് ചിത്രം പകർത്താൻ ശ്രമിച്ചു; പരുക്കുമായി യുവതി ആശുപത്രിയില്‍

 woman , hospital , police , octopus , മീന്‍ , നീരാളി , ജാമി ബിസെഗ്ലിയ , ആശുപത്രി
വാഷിം‌ഗ്‌ടണ്‍| Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (17:37 IST)
നീരാളിയെ മുഖത്തു വച്ച് ചിത്രം പകർത്താൻ ശ്രമിച്ച യുവതി ആശുപത്രിയില്‍. എന്ന യുവതിയുടെ മുഖത്താണ് നീരാളി ആക്രമിച്ചത്.

വാഷിം‌ഗ്‌ടണിലെ ടകോമ പാലത്തില്‍ നടന്ന ചൂണ്ടയിടൽ മൽസരത്തിനിടെ ആണ് സംഭവം. ലഭിച്ച നീരാളിയെ ജാമി മുഖത്ത് വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ചെവിയുടെയും മൂക്കിന്റെയും ഭാഗത്തൂടെ ഇഴഞ്ഞു നടന്ന നീരാളി ഒടുവില്‍ യുവതിയുടെ മുഖത്ത് അമര്‍ത്തി. ഇതോടെ അരമണിക്കൂറോളം നേരം മുഖം മുറിഞ്ഞ് ചോര ഒലിച്ചു.

മിനിറ്റുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ജാമി നീരാളിയെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്. മുഖത്ത് പരുക്ക് രൂക്ഷമായി മുഖത്തിന്റെ ഇടതുവശം തളർന്നതു പോലെയാണ്. നീര് വെച്ചതു പോലെയുള്ള അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ജാമി പറഞ്ഞു.

മുഖത്ത് കളിച്ച നീരാ‍ളി പെട്ടെന്ന് കവിളിലേക്ക് ഇറങ്ങി അതിന്റെ ഗ്രാഹികൾ ആഴ്ത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ജാമി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :