ഫേസ്‌ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു; കൂട്ടുനിന്നതിന് ഫേസ്‌ബുക്കിനെതിരെ പരാതിയുമായി യുവതി രംഗത്ത്

ഫേസ്‌ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു; കൂട്ടുനിന്നതിന് ഫേസ്‌ബുക്കിനെതിരെ പരാതിയുമായി യുവതി രംഗത്ത്

അമേരിക്ക| Rijisha M.| Last Updated: ബുധന്‍, 3 ഒക്‌ടോബര്‍ 2018 (11:36 IST)
ഫേസ്‌ബുക്ക് സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ട യുവതി ഫേസ്‌ബുക്കിനെതിരെ കോടതിയില്‍ പരാതി നല്‍കി. തനിക്ക് 15 വയസ്സുള്ളപ്പോൾ ഫേസ്‌ബുക്കിലൂടെ സുഹൃത്താകുകയും ശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്‌തു. പിന്നീട് മര്‍ദ്ദിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ യുവതിയാണ് ഫേസ്‌ബുക്കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിരവധി പീഡനപരാതികൾ ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട് വരുന്നുണ്ടെങ്കിലും ഇരയായവർ പരാതി നൽകുന്നത് പീഡിപ്പിച്ചയാൾക്കെതിരെയാണ്. എന്നാൽ ഈ യുവതി ഫേസ്‌ബുക്കിനെതിരെ പരാതി നൽകിയിരിക്കുകയാണ്. ഫേസ്‌ബുക്ക് ഈ കേസിനോട് ഇതുവരെയായി പ്രതികരിച്ചിട്ടില്ല.

2012ലാണ് ഈ കേസ് നടക്കുന്നത്. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഇത്തരം സാമൂഹ്യമാധമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികളെ ‘വളയ്ക്കാന്‍’ ഉപയോഗിക്കുമെന്ന് ഫേസ്‌ബുക്കിനറിയാമായിരുന്നുവെന്നും അതുകൊണ്ട് അവരും ഇത്തരംപ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുകയാണെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ ആരോപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :