ഇന്ത്യയിലെ ഭരണാധികാരികള്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഡച്ച് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് നോക്കൂ...

ആംസ്റ്റര്‍ഡാം, ചൊവ്വ, 5 ജൂണ്‍ 2018 (20:26 IST)

Widgets Magazine
ഇന്ത്യ, ഡച്ച്, മാര്‍ക്ക് റൂട്ട്, നരേന്ദ്ര മോദി, നെതര്‍ലന്‍‌ഡ്സ്, India, Netherland, Narendra Modi

കാപ്പിക്കപ്പുമായി നടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് കപ്പ് താഴെ വീണാല്‍ നിങ്ങള്‍ എന്തുചെയ്യും? അവിടം ക്ലീന്‍ ചെയ്യുന്ന ജോലിക്കാരെ വിളിക്കുമോ അതോ നിങ്ങള്‍ തന്നെ വൃത്തിയാക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും.
 
എന്നാല്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് കുറച്ച് വ്യത്യസ്തനാണ്. പാര്‍ലമെന്‍റ് ഹാളിലൂടെ നടന്നുവരുമ്പോള്‍ മാര്‍ക്ക് റൂട്ടിന്‍റെ കൈയില്‍ നിന്ന് കപ്പ് മറിഞ്ഞ് കാപ്പി തറയില്‍ തൂവി. അദ്ദേഹം ഒട്ടും അമാന്തിക്കാതെ പാര്‍ലമെന്‍റ് ഹാളിന്‍റെ തറ ക്ലീന്‍ ചെയ്യാന്‍ ആരംഭിച്ചു.
 
അവിടെ ക്ലീനിംഗ് ജോലി ചെയ്യുന്ന വനിതകള്‍ കരഘോഷത്തോടെയാണ് ഈ കാഴ്ച കണ്ടുകൊണ്ടുവന്നത്. ഈ ജോലിയും പ്രധാനമന്ത്രി ആസ്വദിച്ചാണ് ചെയ്തതെന്ന് ഇതിന്‍റെ വീഡിയോ വ്യക്തമാക്കുന്നു.
 
ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഈ രീതിയില്‍ പെരുമാറുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അഭിപ്രായം കമന്‍റ് ചെയ്യൂ...Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ഡച്ച് മാര്‍ക്ക് റൂട്ട് നരേന്ദ്ര മോദി നെതര്‍ലന്‍‌ഡ്സ് India Netherland Narendra Modi

Widgets Magazine

വാര്‍ത്ത

news

വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തു; യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ യുവാവിനെ ബന്ധുക്കള്‍ ...

news

ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ മുടി കുടുങ്ങി 17കാരി മരിച്ചു

സ്കൂളിൽ പോകാനായി കുളിക്കവെ 17 കാരി മരണപ്പെട്ടു. ബ്രിയാൻ എന്ന പെൺകുട്ടിയാണ് ബാത്ത് ടബ്ബിലെ ...

news

രജനിയുടെ നീക്കം ഫലം കണ്ടു; ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ...

news

ഇനി മുഗൾസരായി റെയി‌വെ ജങ്ഷൻ ഇല്ലാ, പകരം ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ; പേര് മാറ്റി കേന്ദ്ര സർക്കാർ

ഉത്തർ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ മുഖൾസരായി റെയിൽ‌വേ സ്റ്റേഷന്റെ പേര് കേന്ദ്ര സർക്കാർ ...

Widgets Magazine