ഇനി ടയര്‍ പഞ്ചറാകുമെന്ന് ചിന്തിക്കുകയേ വേണ്ട...!

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (18:01 IST)
കാറ്റടിക്കേണ്ടതില്ലാത്ത, പഞ്ചറാകാത്ത വാഹനത്തിന്റെ മൈലേജ് കൂട്ടുന്ന ടയര്‍ എന്നുപറഞ്ഞാല്‍ ഇങ്ങള്‍ എന്ത് പറയും. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നാണല്ലെ. എങ്കില്‍ കേട്ടോളു അസംഭവ്യമായി ഒന്നു തന്നെ ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് മേല്‍പറഞ്ഞ് ലക്ഷണമൊത്ത ടയര്‍ തയ്യാറായിക്കഴിഞ്ഞു. ഇനി അത് പുറത്തിറങ്ങേണ്ട താംസം മാത്രമേയുള്ളു എന്നുകൂടി അറിഞ്ഞോളു.

ഇനി ടയറിനേക്കുറിച്ച് പറയാം, അമേരിക്കന്‍ കമ്പനിയായ മിഷലിന്‍ വികസിപ്പിച്ചെടുത്ത എയര്‍ലെസ്സ് റേഡിയല്‍ ടയറുകളേക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. മിഷലിന്‍ എക്‌സ് ട്വീല്‍ എന്നു വിളിക്കുന്ന ഈ ടയറുകളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള നിര്‍മിതിയേ അല്ല ഈ ടയറിന്റേത്. ടയറും വീലും നിലവില്‍ രണ്ട് യൂണിറ്റുകളുടെ കൂട്ടിയോജിപ്പിക്കലാണെങ്കില്‍ ഈ ടയറില്‍ ഇവ ഒറ്റ യൂണിറ്റാണ്.

ഒരു വീല്‍ ഹബ്ബിനോട് ഘടിപ്പിച്ചിട്ടുള്ള വഴക്കമുള്ള പോളിയൂറിത്തെയ്ന്‍ ആരങ്ങളാണ് മിഷെല്‍ ടയറിന്റെ പ്രധാനപ്പെട്ട ഭാഗം. സാധാരണ ടയറുകളില്‍ വായുനിറച്ച് ക്രമീകരിക്കുന്ന ഭാഗത്തിന്റെ ചുമതല ഈ ആരങ്ങള്‍ ഏറ്റെടുക്കുന്നു, കൂടുതല്‍ കാര്യക്ഷമമായി. ഭാരക്കുറവാണ് മിഷലിന്‍ എക്‌സ് ട്വീല്‍ ടയറിന്റെ മറ്റു പ്രത്യേകതകളിലൊന്ന്. പരമ്പരാഗത ടയറുകള്‍ക്ക് ഭാരം ഈ ടയറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം കൂടുതലാണ്. കാറ്റിന്റെ സഞ്ചാരം വലിയ തോതില്‍ അനുവദിക്കുന്നതിനാല്‍ വാഹനത്തിന്റെ പ്രകടനശേഷി കൂടുന്നു. ഇന്ധനക്ഷമതയും വര്‍ധിപ്പിക്കും.

ഏതാണ്ട് ഒരു ദശകം നീണ്ട ഗവേഷണങ്ങളുടെ ഭാഗമായാണ് മിഷെലിന്‍ ടയറുകള്‍ നിര്‍മിക്കപ്പെട്ടത്. നിലവില്‍ ഒരു പുല്ലുചെത്തി വാഹനത്തില്‍ ഈ ടയര്‍ ഘടിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ കാറുകളിലേക്കും ഹെവി വാഹനങ്ങളിലേക്കും മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകള്‍ എത്തിയേക്കും.

മിഷെലിന്റെ യുഎസ്സിലുള്ള ഗവേഷണകേന്ദ്രത്തിലാണ് ഈ ടയര്‍ വികസിപ്പിച്ചെടുത്തത്. സൗത്ത് കരോലിനയില്‍ മിഷലിന്‍ സ്ഥാപിക്കുന്ന പുതിയ പ്ലാന്റില്‍ മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകളാണ് നിര്‍മിക്കുക എന്നറിയുന്നു. വിവിധ പരിതസ്ഥിതികളില്‍ മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ച ടെസ്റ്റുകളും മറ്റും കമ്പനി ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :