കാലാവസ്ഥ മാറിയതാണത്രെ മനുഷ്യന്റെ ബുദ്ധിക്കുകാരണം!

ലണ്ടന്‍| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (12:10 IST)
മനുഷ്യന്‍ ബുദ്ധിമാനായതിന് ദൈവത്തിന് നന്ദി പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് കാണുന്ന തലമുറകളുടെ ബുദ്ധിക്ക് കാരണം കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വലിയ തലച്ചോറ്‌, ആയുധം ഉപയോഗിക്കാനുള്ള കഴിവ്‌, ഭക്ഷണ വൈവിധ്യം എന്നിവ മനുഷ്യന് കൈവന്നതിനു കാരണം 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളാണത്രെ!

സ്‌മിത്‌സോണിയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടാണു പുതിയ സിദ്ധാന്തവുമായി രംഗത്ത്‌ വന്നിരിക്കുന്നത്. 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ മൂലം മനുഷ്യര്‍ ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയതാണു നിര്‍ണായകമായത്‌. ഇതെ തുടര്‍ന്ന് മനുഷ്യന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനായി സഞ്ചരിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് കാലാന്തരത്തില്‍ ഇരുകാലില്‍ നടക്കാന്‍ മനുഷ്യന്‍ പ്രാപ്തിനേടി.

20,000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ കൊടുംചൂട്‌ ഭക്ഷണം സംഭരിക്കുന്ന സംവിധാനത്തിലേക്കു മനുഷ്യരെ നയിച്ചു.ഭക്ഷണം സുലഭമല്ലാതായതോടെ കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്താനും മനുഷ്യര്‍ നിര്‍ബന്ധിതരായി. ഇതു കൂടുതല്‍ ബുദ്ധിയുള്ള തലമുറയെ സൃഷ്‌ടിച്ചു. എത്യോപ്യ, ടാന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ലഭിച്ച ഫോസിലുകളുടെ അടിസ്‌ഥാനത്തിലാണു സിദ്ധാന്തം. ഇവരുടെ വാദങ്ങള്‍ക്കു കൊളമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പിന്തുണയുമുണ്ട്‌.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :