‘മറ്റൊരു പെണ്ണിനെ നോക്കുന്നോ’?; വിമാനയാത്രയ്ക്കിടെ മറ്റൊരു യുവതിയെ നോക്കിയ ഭർത്താവിനെ ലാപ്പ്‌ടോപ്പ്‌കൊണ്ട് തലയ്ക്കടിച്ച് ഭാര്യ; വൈറലായി വീഡിയോ

മിയാമിയില്‍നിന്ന് ലോസ് ഏഞ്ചലസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം.

Last Updated: ബുധന്‍, 24 ജൂലൈ 2019 (15:49 IST)
മറ്റൊരു സ്ത്രീയെ ഭര്‍ത്താവ് നോക്കിയതില്‍ പ്രകോപിതയായ യുവതി കൈയ്യിലിരുന്ന ലാപ്പ്‌ടോപ്പ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ തലക്കടിച്ചു. മിയാമിയില്‍നിന്ന് ലോസ് ഏഞ്ചലസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിച്ചത് കൂടാതെ മുഷ്ടി ചുരുട്ടി പങ്കാളിയെ ഇടിക്കുന്നതായും വീഡിയോയില്‍ കാണാം. ഇവരുടെ വഴക്ക് മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയായിരുന്നു.

വിമാനത്തില്‍ പ്രവേശിക്കുമ്പോൾ തന്നെ ദമ്പതികൾ സ്വരച്ചേർച്ചയിലല്ലായിരുന്നു.വിമാന ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പരസ്പ്പരമുള്ള ബഹളം തുടരുന്നതിനാല്‍ പങ്കാളികളെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയാണുണ്ടായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :