പാകിസ്ഥാനുള്ള സഹായം അമേരിക്ക അവസാനിപ്പിച്ചു

വാഷിങ്ടണ്‍, വെള്ളി, 5 ജനുവരി 2018 (09:52 IST)

അനുബന്ധ വാര്‍ത്തകള്‍

ഭീകരവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്ഥാനുള്ള സാമ്പത്തിക , സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യു‌എസ് സേറ്റ് ഡിപ്പാര്‍ട്ട്മെന്‍ വക്താവ് ഹെയ്തര്‍ നവോര്‍ട്ട് അറിയിച്ചു. നാലുമാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനുമായി ഉന്നതതല സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. 
 
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ സഹായം നല്‍കിയിട്ട് പാക്കിസ്ഥാനില്‍ നിന്ന് തിരിച്ച് കിട്ടിയത്  വെറും ചതിയും നുണയുമാത്രമാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് പറഞ്ഞിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കാണുള്ളതെന്നും ട്രം‌പ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണെന്നും ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. 
 
ഭീകരർ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. 2018ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാൻ നുണയും വഞ്ചനയും തുടർന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യാന്തര വിപണിയിലെ എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 30 മാസത്തിനിടയിലെ ഏറ്റവും ...

news

ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം പോയി, ജയിലിൽ എത്തിയപ്പോളാണ് ആ ചതി മനസിലായത്; മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി

ഭർത്താവിനെ കൊന്ന് കാമുകനൊപ്പം പോയ മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി. കാമവികാരത്താൽ ...

news

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്. ...

news

പുറത്ത് നിന്നുള്ള ഭക്ഷണം തിയ്യേറ്ററില്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

സംസ്ഥാനത്തെ തിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് അനുവദിക്കാത്തതിനെതിരെ ...

Widgets Magazine