വിസ നിഷേധം: ട്രംപിന്റെ ഉത്തരവിന് തിരിച്ചടി; അമേരിക്കയിൽ എത്തിയവരെ തിരിച്ചയക്കരുതെന്ന്​ ഫെഡറൽ കോടതി

അമേരിക്കയിൽ എത്തിയവരെ തിരിച്ചയക്കരുതെന്ന്​ ഫെഡറൽ കോടതി

United States, United States of America, Donald Trump, വാഷിങ്ടണ്, ഡൊണള്‍ഡ് ട്രംപ്, അമേരിക്ക
വാഷിങ്ടണ്| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (10:21 IST)
മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടി യു എസ് ഫെഡറല്‍ കോടതി താല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഏഴ് ഇസ്‍ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നിഷേധിച്ച നടപടിയാണ് ഫെഡറൽ ജഡ്ജ് ഭാഗികമായി സ്റ്റേ നൽകിയത്. രണ്ട് ഇറാഖി അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഫെഡറല്‍ കോടതിയുടെ ഈ ഉത്തരവ്.

ഐക്യരാഷ്ട്ര സഭയും ഫേസ്‌ബുക്ക്, ഗൂഗിള്‍ സ്ഥാപന മേധാവികളും അടക്കും ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ട്രംപിന്റെ ഈ നിരോധനം നിലവിൽ വന്നതോടെ എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ്​ അമേരിക്കൻ സിവിൽ ലിബർട്ടീസ്​ യൂണിയ​ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ വൻതോതിലുള്ള പ്രതിഷേധവും ഉയർന്നു. അതേസമയം, ഫെഡറൽ കോടതിയുടെ ഈ പുതിയ ഉത്തരവ് വന്നതോടെ ഇതുവരെ രാജ്യത്ത് എത്തിയവർക്ക് അവിടെ തുടരാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :