റിപ്പോര്‍ട്ടിംഗിനിടെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

യുഎസ് , മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു , വെര്‍ജീനീയ , അലിസൺ
വെര്‍ജീനീയ| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (08:57 IST)
യുഎസ് സംസ്ഥാനമായ വിർജീനിയയിൽ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. തത്സമയ റിപ്പോര്‍ട്ടിങിനിടെ ഡബ്ള്യൂ ഡിബിജെ7 ചാനലിലെ വനിതാ റിപ്പോർട്ടർ പാർക്കറും (24)​ ക്യാമറാമാൻ ആഡം വാർഡു(27)മാണ് കൊല്ലപ്പെട്ടത്. ഇവരെ ആക്രമിച്ച അക്രമി സ്വയം വെടിവെച്ചു മരിച്ചു.

വെര്‍ജീനീയയിലെ മൊണേറ്റയില്‍ ഇന്ന് രാവിലെ 6:45 ഓടെയാണ് സംഭവം നടന്നത്. തത്സമയ പരിപാടി അവതരിപ്പിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചാനലിലെ മുൻ ജീവനക്കാരനായ ബ്രയിസ് വില്യംസ് എന്നയാള്‍ എട്ടു തവണ നിറയൊഴിക്കുകയായിരുന്നു. സ്മിത്ത് മൗണ്ടന്‍ തടാകത്തിനു സമീപത്തെ ഷോപ്പിംഗ് സെന്‍്ററിനു തൊട്ടടുത്താണ് ആക്രമണം നടന്ന സ്ഥലം. പരിപാടിയിൽ അലിസൺ പാർക്കർ അഭിമുഖം ചെയ്യുകയായിരുന്ന വിക്കി ഗാർണറെന്ന സ്ത്രീക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ആക്രമണത്തിനുശേഷം വാഹനത്തില്‍ രക്ഷപ്പെട്ട ബ്രയിസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. അതിന് ശേഷമാണ് അയാൾ സ്വയം വെടിയുതിർത്തത്. ഇയാള്‍ സ്വയമാണ് ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :