പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ ‘ആള്‍ട്രാ എവര്‍ ഡ്രൈ ’ പണിതരും

സാന്‍ഫ്രാന്‍സിസ്‌കോ| Last Modified തിങ്കള്‍, 27 ജൂലൈ 2015 (19:04 IST)
പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നത്
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള ഒരു പൊതു പ്രശ്നമാണ്. എന്നാല്‍ ഇതിനൊരു പ്രതിവിധിയാകുകയാണ് ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പ്രത്യേക പെയിന്റ് . സാന്‍ഫ്രാന്‍സിസ്‌കോയിലാണ് പൊതുയിടങ്ങള്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവര്‍ക്കെതിരെ ആള്‍ട്രാ എവര്‍ ഡ്രൈ ഉപയോഗിക്കുന്നത്.

ആള്‍ട്രാ എവര്‍ ഡ്രൈ എങ്ങനെയാണ് പ്രതിവിധിയാകുന്നതെന്ന് നോക്കാം.
ജലാംശത്തെ തടയുന്ന പെയിന്റായതിനാല്‍ ആള്‍ട്രാ എവര്‍ ഡ്രൈയില്‍ വെള്ളം തെറിക്കുമ്പോള്‍ അത് ശക്തമായി തിരിച്ചു വരും. അതിനാല്‍ ചുമരിലേയ്ക്ക് മൂത്രമൊഴിക്കുമ്പോള്‍ ഈ പെയിന്റില്‍ തട്ടി തിരിച്ച് മൂത്രമൊഴിച്ച ആളുടെ ദേഹത്തേയ്ക്ക് തെറിക്കും.

നഗരത്തിലെ ഭിത്തികളില്‍ പുതിയ പെയിന്റ് വന്നതോടെ സാമൂഹിക വിരുദ്ധരുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.ഫ്‌ളോറിഡയിലുള്ള മാലിന്യ സംസ്‌കരണ കമ്പനിയാണ് ഇതിനായി ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പെയിന്റ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :