യു എന്‍ സമിതിയില്‍ ഇസ്രായേലിന് രൂക്ഷവിമര്‍ശം

യുനൈറ്റഡ് നേഷന്‍സ്| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (10:07 IST)
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇസ്രായേലിന് രൂക്ഷ വിമര്‍ശം. പാലസ്തീനില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമിതിയംഗങ്ങള്‍ ഇസ്രായേലിനെ വിമര്‍ശിച്ചത്.

ഏതാനും വര്‍ഷങ്ങളായി വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്ന് സമിതി അധ്യക്ഷന്‍ നിഗല്‍ റോഡ്ലി തുറന്നടിച്ചു. ഈ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വിരുദ്ധമാണ്. ഇത് നിര്‍ത്തിവെക്കണമെന്ന് യുഎന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ മുഖവിലയ്ക്കെടുക്കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

റോഡ്ലിയുടെ പ്രസ്താവനയെ ഇസ്രായേല്‍ പ്രതിനിധികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2010ല്‍ മനുഷ്യാവകാശ സമിതിയില്‍ ഇസ്രായേല്‍കൂടി അംഗീകരിച്ച പ്രമേയത്തില്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങള്‍ നിര്‍ത്താന്‍ ധാരണയായകാര്യം സമിതി അംഗം കോര്‍ണേലിസ് ഫ്ളിന്‍റര്‍മാന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈയില്‍ തുടങ്ങി 51 ദിവസം നീണ്ട ഗാസയിലെ സൈനികാക്രമണവും സമിതിയില്‍ ഉയര്‍ന്നുവന്നു. സംഭവത്തെ സമിതി അപലപിച്ചു. സമിതിയോഗത്തിന്‍െറ പൂര്‍ണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30ന് പുറത്തിറക്കുമെന്ന് യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :