തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് വിമതര്‍ മലേഷ്യയ്ക്ക് കൈമാറി

ഡോണെറ്റ്സ്‌ക്:| Last Modified ചൊവ്വ, 22 ജൂലൈ 2014 (10:54 IST)
മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് വിമതര്‍ മലേഷ്യയ്ക്ക് കൈമാറി.ഡോണെറ്റ്സ്കില്‍ വച്ച്
മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ വിമതരമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബ്ളാക്ക് ബോക്സ് കൈമാറിയത്.

ബ്ളാക്ക് ബോക്സ് കിട്ടിയതോടെ അപകടം സംഭവിച്ച സമയം,​ വിമാനം എത്ര അടി ഉയരത്തില്‍പറക്കുകയായിരുന്നു,​ വിമാനത്തിന്റെ കൃത്യമായ സ്ഥാനം,​ കോക്പിറ്റ് വോയിസ് റെക്കോഡറിലെ സംഭാഷണങ്ങള്‍ എന്നീ വിവരങ്ങള്‍ ലഭ്യമാകും.
ബ്ളാക്ക് ബോക്സിന് കേടുപാടുകളൊന്നുമില്ലെന്ന് വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈന്‍ റഷ്യന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം എംഎച്ച് 17 തകര്‍ന്ന് വീണിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :