അഭിറാം മനോഹർ|
Last Modified ശനി, 25 ഡിസംബര്‍ 2021 (17:47 IST)
ബ്രിട്ടനിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്കാണ്
വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.ഇത് സമീപകാലത്തെ റെക്കോർഡ് വർധനയാണ്. വെള്ളിയാഴ്ച്ച 1,22,186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണക്കുകൾ പ്രകാരം രാജ്യത്ത് 35 പേരിൽ ഒരാൾക്ക് വീതം രോഗം ബാധിച്ചതായി അധികൃതർ പറയുന്നു.
ലണ്ടൻ നഗരത്തിൽ 20 പേരിൽ ഒരാൾക്ക് വീതം വൈറസ് ബാധയുള്ളതായാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനമാണ് രാജ്യത്ത് കൊവിഡ് കണക്കുകൾ കുതിച്ചുയരാൻ കാരണം.