കേന്ദ്രം നൽകിയത് 600 കോടി, യു‌എ‌ഇ 700 കോടി- കേരളം ഇന്ത്യയിൽ അല്ലേ?

ചൊവ്വ, 21 ഓഗസ്റ്റ് 2018 (11:55 IST)

കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആയിരങ്ങളാണ് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന് യു‌എ‌ഇ വാഗ്ദാനം ചെയ്തിരിക്കുന്നത് 700 കോടി രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
 
20,000 കോടിയുടെ നാശനഷ്ടമുണ്ടായപ്പോൾ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാൽ, കേന്ദ്രം നൽകിയത് 600 കോടിയാണ്. കേന്ദ്രം 600 കോടി നൽകിയപ്പോൾ യു എ ഇ 700 കോടിയാണ് നൽകുന്നത്. കേരളം ഇന്ത്യയിൽ തന്നെയല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
 
‘ഗൾഫ് രാഷ്ട്രങ്ങളിലെ സർക്കാറുകൾ സ്നേഹത്തോടെയും കരുണയോടും ആണ് മലയാളികളെ കാണുന്നത്. ഗൾഫിലെ പല വീടുകളുമായിട്ട് പോലും ഒരു മലയാളി ബന്ധമുണ്ടാകും. ഒരു മലയാളി ടച്ച് എല്ലാകാര്യത്തിലും ഗൾഫിൽ നിലനിൽക്കുന്നുണ്ട്. ഈ ദുരിതത്തിൽ നമ്മൾ മലയാളികളെ പോലെ തന്നെ വികാരം കൊള്ളുന്നവരാണ് ഗൾഫിലുള്ളവരും‘.- മുഖ്യമന്ത്രി വ്യക്തമാക്കി.
 
‘രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവരെ പോലെ തന്നെ ഗൾഫിലുള്ളവരും നമ്മളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പലരും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യു എ ഇ ഗവണ്മെന്റ് കേരളത്തെ സഹായിക്കാൻ തയ്യാറാണ്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 700 കോടി രൂപയാണ് കേരളത്തിനെ സഹായിക്കാൻ യു എ ഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ യു എ ഇ ഭരണാധികാരികളോട് നന്ദി അറിയിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും, ക്യാമ്പുകളിൽ പിരിവ് വേണ്ട: പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

പ്രളയദുരന്തത്തിന്റെ ഭാഗമായി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും അനുയോജ്യമായ ഒരു പദ്ധതി ...

news

പ്രളയക്കെടുതി; ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപയും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപയും

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് ...

news

ജർമ്മൻ യാത്ര; സംഭവിച്ചത് തെറ്റ് തന്നെ, മന്ത്രിയുടെ നിലപാട് തള്ളി സിപിഐ, ചുമതല പി തിലോത്തമന് കൈമാറിയത് മുഖ്യമന്ത്രി അറിയാതെ

കേരളമൊട്ടകെ പ്രളയത്തിൽ മുങ്ങിനിൽക്കുമ്പോൾ മന്ത്രി കെ രാജു ഓണാഘോഷ പരിപാടിയില്‍ ...

news

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ചെങ്ങന്നൂരിൽ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ...

Widgets Magazine