ട്വന്റി - 20 ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറും

ഇസ്ലാമബാദ്| JOYS JOY| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (11:44 IST)
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇത്. ഐ സി സി അധ്യക്ഷന്‍ സഹീര്‍ അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ, ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പാക് അമ്പയര്‍ അലിംധറിനെ ഐ സി സി പിന്‍വലിച്ചു. ശിവസേനയുടെ ഭീഷണി ശക്തമായതിനെ തുടര്‍ന്നാണ് ഇത്. തിങ്കളാഴ്‌ച ഇന്ത്യ - പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബി സി സി ഐ - പി സി ബി ചർച്ചകൾ ശിവസേന തടസപ്പെടുത്തിയതിനു പിന്നാലെ അലിംദറിനെതിരെ ഭീഷണി ഉയര്‍ന്നിരുന്നു.

കൂടാതെ, ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസിം അക്രമും ശുഐബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങി. മുംബൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ചാണ് ഇരുവരും മടങ്ങുന്നത്.

നേരത്തെ പാക് ഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടിക്ക് എതിരെയും പാക്ക് മന്ത്രി ഖുർഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :