തുർക്കി സേന സിറിയയിൽ പ്രവേശിച്ചു; ഐഎസും കുർദ് പോരാളികളുമാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് തയീപ് എർദോഗൻ

ഐഎസും കുർദു പോരാളികളുമാണു തുര്‍ക്കി സേനയുടെ ലക്ഷ്യമെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ

isthambul, kurd, isis ഇസ്തംബുൾ, കുർദ്,  ഐഎസ്
ഇസ്തംബുൾ| സജിത്ത്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (07:51 IST)
കുർദ് പോരാളികളേയും ഐഎസിനേയും ലക്ഷ്യമിട്ടുകൊണ്ട് ടാങ്കുകളും പോർവിമാനങ്ങളുമായി തുർക്കിയുടെ പ്രത്യേക സേന സിറിയയിലേക്ക് പ്രവേശിച്ചു. ഈ സൈനിക നീക്കത്തിന് യുഎസ് പോർവിമാനങ്ങളും പിന്തുണ നൽകിയിട്ടുണ്ട്.

ഇതാദ്യമായാണ് സിറിയയിൽ നാറ്റോ സഖ്യവുമായി സഹകരിച്ചുള്ള ഈ സൈനികനീക്കം. ഐഎസും കുർദു പോരാളികളുമാണു തുര്‍ക്കി സേനയുടെ ലക്ഷ്യമെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ അറിയിച്ചു. സിറിയയുടെ അതിര്‍ത്തിപട്ടണമായ ജറാബ്ലസിൽ രൂക്ഷമായ സൈനികാക്രമണമാണു തുർക്കിസേന നടത്തിയത്. ആറു തുർക്കി ടാങ്കുകൾ സിറിയൻ അതിർത്തി കടന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :