‘ഇനി ഒരു കാര്യം മാത്രമേ നടക്കൂ’; ഉത്തരകൊറിയക്കെതിരെ യുദ്ധസൂചനയുമായി ട്രംപ്

വാഷിംഗ്ടൺ, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:15 IST)

United States of America ,  Donald Trump ,  North Korea ,  Kim Jong Un , ഡോണൾഡ് ട്രംപ് , ഉത്തരകൊറിയ , അമേരിക്ക , യുദ്ധം

നിത്യേന പ്രകോപനങ്ങൾ തുടരുന്ന ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടവും പ്രസിഡന്റുമാരും ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി. നിരവധി പണം ഇത്തരം ചർച്ചകൾക്കും ഉടമ്പടികൾക്കുമായി ചെലവാക്കിയെന്നും ട്രംപ് വ്യക്തമാക്കി. 
 
എന്നാല്‍ യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവർ ചെയ്തതെന്നു നി ഒരു കാര്യം മാത്രമാണ് നടക്കുക എന്നുമാണ് ട്രംപ് പറഞ്ഞത്. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്റെ മഷി ഉണങ്ങും മുൻപ് അതെല്ലാം ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയയ്ക്കുള്ളതെന്നും ട്രം‌പ് പറയുന്നു. ഉത്തര കൊറിയയുടെ മിസൈലുകൾ തടയുന്നതിനോ ആണവ പരീക്ഷണങ്ങൾ തടയുന്നതിനോ യുഎസ് ഇതുവരെയും കർശന നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
 
അതേസമയം, കൊറിയയെ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇറാൻ, ഉത്തര കൊറിയ, ഇസ്‍ലാമിക് സ്റ്റേറ്റ് വിഷയങ്ങളിൽ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുൻപേയുള്ള ശാന്തതയാണ് യുഎസിന്റേതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര അന്വേഷണം വേണം; ഹാദിയകേസിൽ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും

കോട്ടയം സ്വദേശിനിയായ ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, ...

news

അഭിഭാഷകന്റെ വീട് ആക്രമിച്ചത് ദിലീപിന്റെ അടുപ്പക്കാര്‍ ? ജനപ്രിയന് കുരുക്ക് വീഴുന്നു !

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ...

news

സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അൽസലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പിൽ രണ്ട് സുരക്ഷാ സൈനികര്‍ ...